ഈദ് അൽ ഫിത്തർ അവധി: വിസാ സേവനങ്ങൾക്ക് തടസ്സം നേരിടേണ്ടി വരില്ല

ഈദ് അൽ ഫിത്തർ അവധി ദിവസങ്ങളിൽ വിസാ സേവനങ്ങൾക്ക് സ്മാർട്ട് സംവിധാനങ്ങൾ ഉപയോഗപ്പെടുത്താം. ഈദ് അൽ ഫിത്തർ അവധി ദിവസങ്ങളിൽ ജാഫിലിയയിലുള്ള എമിഗ്രേഷന്റെ പ്രധാന ഓഫീസ് കേന്ദ്രവും ഇതര ഉപഭോക്തൃ സേവനകേന്ദ്രങ്ങളും അവധിദിവസങ്ങളിൽ അടച്ചിടും. അതിനാൽ അവധിദിനങ്ങളിൽ വിസ സേവനങ്ങൾക്ക് തങ്ങളുടെ സ്മാർട്ട് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡന്റ്‌സി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്  അറിയിച്ചു.


വകുപ്പിന്റെ വെബ്‌സൈറ്റ് www.gdrfad.gov.ae വഴിയോ ദുബായ് നൗ ആപ്ലിക്കേഷൻ(dubai now application) വഴിയോ ഉപഭോക്താക്കൾക്ക് ദുബായിൽ ഈ സേവനങ്ങൾ ലഭിക്കും.

ദുബായിലെ വിസാ സംബന്ധമായ ഏത് അന്വേഷണങ്ങൾക്കും ജി.ഡി.ആർ.എഫ്.എ.യുടെ ടോൾ ഫ്രീ നമ്പറിൽ (8005111) വിളിക്കാവുന്നതാണ്. ഇതിൽ 24 മണിക്കൂറും സേവനം ലഭ്യമായിരിക്കും. കൂടാതെ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ മൂന്നിൽ ജി.ഡി.ആർ.എഫ്.എ. ഓഫീസിൽ അടിയന്തരസേവനങ്ങൾ അവധിനാളുകളിലും 24 മണിക്കൂറും ലഭ്യമാവുന്നതാണ്.

അൽ അവീറിലുള്ള ഫോളോ-അപ്പ് സെക്ടർ കസ്റ്റമർ ഹാപ്പിനെസ് സെന്ററിൽ മേയ് ഒന്നുമുതൽ ആറുവരെ രാവിലെ എട്ടുമണി മുതൽ വൈകുന്നേരം എട്ടുവരെ ഉപഭോക്താക്കളെ സ്വീകരിക്കും. എന്നാൽ റംസാൻ 29-നും ശവ്വാൽ മൂന്നിനുമിടയിൽ അമർ സെന്റർ സേവനവും ലഭ്യമാവില്ലെന്ന് വകുപ്പ് വ്യക്തമാക്കി.

Share this story