2 പുതിയ സർവ്വീസുകൾ കൂടി ആരംഭിക്കാൻ ഇത്തിഹാദ്

Rafi Air

അബുദാബി: പുതിയ 2 സർവ്വീസുകൾ കൂടി ആരംഭിക്കാൻ ഇത്തിഹാദ് എയർവേയ്‌സ്. ഡെൻമാർക്കിലെ കോപൻഹേഗനിലേക്കും ജർമനിയിലെ ഡസൽഡ്രോഫിലേക്കുമാണ് ഇത്തിഹാദ് എയർവേയ്‌സ് പുതിയ വിമാന സർവ്വീസ് ആരംഭിക്കുന്നത്.

കോപൻഹേഗനിലേക്ക് ആഴ്ചയിൽ നാല് സർവ്വീസുകളായിരിക്കും ഇത്തിഹാദ് നടത്തുക. ഡസൽഡ്രോഫിലേക്ക് മൂന്നു വിമാന സർവീസുകളും നടത്തുമെന്ന് ഇത്തിഹാദ് എയർവേയ്‌സ് അറിയിച്ചു. ഈ രാജ്യങ്ങളിലേക്ക് പോകേണ്ട ഇന്ത്യക്കാർക്ക് അബുദാബി വഴി കണക്ഷൻ വിമാന സർവ്വീസും പ്രയോജനപ്പെടുത്താമെന്ന് അധികൃതർ വ്യക്തമാക്കി.

Share this story