പാർക്കിലെ കുളത്തിൽ വീണ് അഞ്ചു വയസ്സുകാരി; രക്ഷകനായെത്തി സൗദി സ്വദേശി

AC

റിയാദ് : പാർക്കിലെ ജലാശയത്തിൽ അപകടത്തിൽപെട്ട അഞ്ച് വയസ്സുകാരിയെ രക്ഷപ്പെടുത്തി സൗദി പൗരൻ. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയായ ജുബൈലിലെ അൽ-തിലാൽ പാർക്കിൽ സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടയിലാണ് കുട്ടി കുളത്തിൽ വീണത്.  സമീപമുണ്ടായിരുന്ന അലി അൽമാരി എന്ന യുവാവ് സമയം പാഴാക്കാതെ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

സംഭവത്തിൻറെ വീഡിയോ വൈറലായതോടെ യുവാവിന്റെ ധീരതയെ പ്രശംസിച്ചുള്ള അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്. കുടുംബസമേതം പാർക്കിൽ എത്തിയതായിരുന്നു അദ്ദേഹം. കുട്ടി അപകടത്തിൽപ്പെട്ടപ്പോൾ സഹായത്തിനായി വിളിച്ച സ്ത്രീകളുടെ ശബ്ദം കേട്ട് അലി അൽ-മാരി വെള്ളത്തിലേക്കെടുത്തു ചാടുകയും കുട്ടിയെ ചേർത്തു രക്ഷപ്പെടുത്തുകയും ചെയ്തു.

പ്രഥമശുശ്രൂഷ നൽകിയ ശേഷം ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടയിൽ പരിക്കേറ്റിരുന്നു. എന്നാൽ മരണത്തിൽ നിന്ന് ഒരു ജീവൻ രക്ഷിക്കുന്നതിനിടയിൽ തനിക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല, മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share this story