‘നാഗ്പൂരില്‍ നിന്ന് പറന്ന് ലോകം കാണൂ’; ഖത്തര്‍ എയര്‍വേസിന്റെ പരസ്യം

Qutar

ദോഹ: പ്രവാചക നിന്ദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിനെതിരെ ബഹിഷ്കരണ കാമ്പയിൻ സോഷ്യൽ മീഡിയയിൽ സജീവമായ സാഹചര്യത്തിൽ ശ്രദ്ധേയമായി ഖത്തർ എയർവേയ്സിൻ്റെ പരസ്യം. ഖത്തർ എയർവേയ്സിൻ്റെ വെബ്സൈറ്റിലാണ് ‘നാഗ്പൂരിൽ നിന്ന് പറന്ന് ലോകത്തെ കാണുക’ എന്ന അടിക്കുറിപ്പോടെ പരസ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്.

വെബ്സൈറ്റിൻ്റെ ഹോംപേജിൽ തന്നെ, കമ്പനിയുടെ നാല് പ്രതിവാര ഫ്ലൈറ്റുകളിൽ ഏതെങ്കിലും ഒന്നിൽ “നാഗ്പൂരിൽ നിന്ന് പറന്ന് ലോകം കാണുക” എന്നെഴുതിയ ഒരു ബാനർ കാണാവുന്നതാണ്. നേരത്തെ, ബി.ജെ.പി നേതാവ് നൂപുർ ശർമ പ്രവാചകനെ അവഹേളിച്ചതിനെതിരെ ഖത്തർ ശക്തമായി പ്രതികരിച്ചിരുന്നു. ഖത്തർ ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി ഇന്ത്യ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് ഖത്തർ എയർവേയ്സ് ബഹിഷ്കരിക്കാൻ തീവ്ര വലതുപക്ഷ സംഘടനകൾ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തത്. ഈ സാഹചര്യത്തിലാണ് പരസ്യം എന്നതും ശ്രദ്ധേയമാണ്. ആർഎസ്എസ് ആസ്ഥാനം നാഗ്പൂരിലാണെന്നതാണ് ഖത്തർ എയർവേയ്സിൻ്റെ പരസ്യം ശ്രദ്ധേയമാകാൻ കാരണം.

Share this story