വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ: യുഎഇയിൽ 79 പേർക്ക് തടവും പിഴയും

arrest

നഫീദ് എം പി
വഞ്ചന , കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങൾക്ക് 79 പേർക്ക് അബുദാബി ക്രിമിനൽ കോടതി 3 മുതൽ 15 വർഷം വരെ ജയിൽ ശിക്ഷ വിധിച്ചു . കൂടാതെ കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് 2 ലക്ഷം ദിർഹം മുതൽ 1 കോടി ദിർഹം പിഴയും അടയ്ക്കണം. 

ചൈന ആസ്ഥാനമായുള്ള ഒരു സ്റ്റോക്ക് ട്രേഡിങ് വെബ്‌സൈറ്റിന്റെ ഓൺലൈൻ വിലാസത്തിൽ കൃത്രിമം കാണിച്ചായിരുന്നു തട്ടിപ്പ്. പ്രതികളിൽ 72 ചൈനക്കാർക്കു പുറമെ നൈജീരിയ ( 2 ) , കാമറൂൺ ( 1 ) ,  ജോർദാൻ ( 1 ) , യുഗാണ്ട ( 1 ) , കെനിയ ( 1 ) എന്നീ രാജ്യക്കാരും ഉൾപ്പെടും. കേസിൽ 66 പേർ കോടതിയിൽ ഹാജരായപ്പോൾ 13 പേരുടെ അഭാവത്തിലായിരുന്നു വിധി പുറപ്പെടുവിച്ചത് . പ്രതികളുടെ കൈവശം ഉണ്ടായിരുന്ന സ്വത്ത് കണ്ടുകെട്ടി .

Share this story