ലോകകപ്പ് ഫുട്ബോൾ കാണാനെത്തുന്നവർക്കു സൗദി സന്ദർശിക്കാൻ സൗജന്യ വിസ: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

Saudi

ജിദ്ദ: ലോകകപ്പ് കാണാനെത്തുന്നവർക്ക് സൗദി അറേബ്യ സന്ദർശിക്കാൻ സൗജന്യ വിസകൾ അനുവദിക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദ അൽസലാം കൊട്ടാരത്തിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.

ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ വീക്ഷിക്കാൻ എത്തുന്നവർക്ക് ഖത്തർ അനുവദിക്കുന്ന ഹയ്യാ കാർഡ് ഉണ്ടെങ്കിൽ സൗദി അറേബ്യ സൗജന്യ വിസകൾ അനുവദിക്കും. വിദേശ മന്ത്രാലയത്തിലെ ഇ-വിസ പ്ലാറ്റ്‌ഫോം വഴി ഹയ്യാ കാർഡ് ഉടമകൾക്ക് വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഇ-സേവനങ്ങൾക്കുള്ള മുഴുവൻ ചെലവുകളും സർക്കാർ വഹിക്കുന്നതാണ്.

Share this story