ജിദ്ദ അരാംകോയിലേക്ക് ഹൂതികളുടെ ആക്രമണം; ശക്തമായി തിരിച്ചടിച്ച് സൗദി ​​​​​​​

aramco

സൗദി അറേബ്യയിലെ ജിദ്ദയിൽ സ്ഥിതി ചെയ്യുന്ന അരാംകോയുടെ എണ്ണസംഭരണ ശാലക്ക് നേരെ ഹൂതി വിമതരുടെ ആക്രമണം. ഞായറാഴ്ച നടക്കാനിരിക്കുന്ന ഫോർമുല വൺ മത്സരത്തിന് ജിദ്ദ ആതിഥേയത്വം വഹിക്കുന്ന വേദിക്ക് സമീപത്താണ് ആക്രമണം. ഡ്രോണുകളും ബാലസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതി വിമതർ അവകാശപ്പെട്ടു

്അരാംകോയിലെ രണ്ട് ടാങ്കുകളിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ സൗദി ഇതിന് പിന്നാലെ ശക്തമായി തിരിച്ചടിച്ചു. ഹൂതികൾ വിക്ഷേപിച്ച ഡ്രോണുകളും മിസൈലും സൗദി തകർത്തു. കൂടാതെ യെമനിലെ ഹൂതി കേന്ദ്രങ്ങളിലേക്ക് സൗദി ആക്രമണം നടത്തി. സന, ഹുദൈദ നഗരങ്ങളിലേക്കാണ് സൗദിയുടെ വ്യോമാക്രമണം നടന്നത്.
 

Share this story