യോഗ്യതക്കുറവും ചികിത്സാ പിഴവും; സൗദിയില്‍ 35,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തി

സൗദിയില്‍ 35,000 ആരോഗ്യ പ്രവര്‍ത്തകരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയ കമ്മീഷന്‍ വെളിപ്പെടുത്തി. സമര്‍പ്പിച്ച യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും കുറവ്, ചികിത്സയിലെ പിഴവുകള്‍ എന്നിവ പരിഗണിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്പഷ്യാല്‍റ്റീസാണ് നടപടി സ്വീകരിച്ചത്. കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ഇതുവരെ മുപ്പത്തിഅയ്യായിരത്തോളം ആരോഗ്യ പ്രവര്‍ത്തകരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി കമ്മീഷന്‍ വക്താവ് ഹഫദ് അല്‍ഖുദാമി പറഞ്ഞു.

നടപടിക്ക് വിധേയമായവര്‍ക്ക് രാജ്യത്തെ ആരോഗ്യ മേഖലയില്‍ ഇനി ജോലി ചെയ്യാന്‍ സാധിക്കില്ല. വ്യക്തമായ അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തുന്നത്. ചികിത്സാ പിഴവുകള്‍ സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് കമ്മീഷന് കീഴില്‍ പ്രത്യക വിഭാഗവും നിരവധി നടപടി ക്രമങ്ങളുമുണ്ട്. ഇതെല്ലാം പൂര്‍ത്തിയാക്കിയാണ് അന്തിമ തീരുമാനത്തിലെത്തുന്നതെന്നും കമ്മീഷന്‍ വക്താവ് വിശദീകരിച്ചു.

Share this story