അടിയന്തര പാസ്പോർട്ട് പുതുക്കലിന് അപേക്ഷിക്കാമെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് ​​​​​​​

passport

നഫീദ്.  എം.പി  
ദുബൈ: അടിയന്തര പാസ്‌പോർട്ട് പുതുക്കൽ സേവനത്തിനായി അടുത്ത രണ്ട് ഞായറാഴ്ചകളിൽ ക്യാമ്പുകൾ നടത്തുമെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ദുബൈയിലെയും ഷാർജയിലെയും നാല് ബി.എൽ.എസ് ഇന്റർനാഷണൽ സർവീസ് ലിമിറ്റഡ് സെന്ററുകളിലാണ് ഞായറാഴ്ചകളിൽ (22.05.22 , 29.05.22) പാസ്‌പോർട്ട് സേവന ക്യാമ്പുകൾ സംഘടിപ്പിക്കുക.

വൈദ്യ ചികിത്സ, മരണം തുടങ്ങിയ അടിയന്തര കേസുകളുമായി ബന്ധപ്പെട്ടവർ, 2022 ജൂൺ 30നകം കാലാവധി നഷ്ടപ്പെടുന്ന പാസ്പോർട്ടുള്ളവർ,റദ്ദാക്കിയ വിസ വീണ്ടും സ്റ്റാമ്പ് ചെയ്യുന്നതിന് അടിയന്തിര പാസ്പോർട്ട് പുതുക്കൽ, പുതിയ ജോലിക്ക് വിസ ലഭിക്കാൻ, അക്കാദമിക് ആവശ്യങ്ങൾക്കായി
എൻ.ആർ.ഐ സർട്ടിഫിക്കറ്റുകൾ നേടൽ, പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് (അടിയന്തര തൊഴിൽ/കുടിയേറ്റ ആവശ്യത്തിന്), ഇന്ത്യയിലേക്കുള്ള പ്രവേശന ആവശ്യത്തിനോ വിദേശ രാജ്യങ്ങളിലെ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്നതിനോ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പാസ്‌പോർട്ട് പുതുക്കുന്നതിനും അപേക്ഷകൾ നൽകാം.


അൽ ഖലീജ് സെന്റർ, ദേരസിറ്റി സെന്റർ എന്നിവിടങ്ങളിലെ ബി.എൽ.എസ് സെന്ററുകൾ, ദുബൈയിലെ ബി.എൽ.എസ് പ്രീമിയം ലോഞ്ച് സെന്റർ, ഷാർജ എച്ച്.എസ്.ബി.സി കെട്ടിടത്തിലെ ബി.എൽ.എസ് സെന്റർ എന്നിവ പാസ്‌പോർട്ട് സേവാ ക്യാമ്പുകളായി പ്രവർത്തിക്കും. മെയ് 22, മെയ് 29 തീയതികളിൽ പ്രത്യേക ക്യാമ്പുകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ പ്രവർത്തിക്കും. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള ടോക്കണുകൾ ഉച്ചയ്ക്ക് 1.30 ന് വിതരണം ചെയ്യുമെന്ന് കോൺസുലേറ്റ് അറിയിച്ചു.

Share this story