ഇഖ്റ വിദ്യഭ്യാസ ഗ്രൂപ്പ് ഇന്ത്യൻ അക്കാദമി ദുബായിൽ ഇഫ്താർ സംഗമം നടത്തി

Report : Mohamed  Khader  Navas 

ദുബൈ: ഇഖ്റ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീഴിലുള്ള ഇന്ത്യൻ അക്കാദമി, ആപ്പിൾ, ഓക്സ്ഫോർഡ്  സ്കൂളുകളുടെ ആഭിമുഖ്യത്തിൽ അൽ ഖിസൈസിലുള്ള ഇന്ത്യൻ അക്കാദമി സ്കൂൾ അങ്കണത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. 

വിശുദ്ധ റമദാൻ മാസത്തോട് അനുബന്ധിച്ച് സംവേദനക്ഷമതയും, ഉദാരതയും, സഹിഷ്ണുതയും ഉള്ളവരായിരിക്കേണ്ടതിന്റെ ആവശ്യകതയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇഖ്റ ഗ്രൂപ്പ് എല്ലാ വർഷവും നടത്തി വരാറുള്ള സമൂഹ നോമ്പുതുറ ഇക്കുറിയും സംഘടിപ്പിച്ചത്. 

കൂടാതെ ഇഖ്റ ഗ്രൂപ്പ്  ജനറൽ മാനേജർ അബ്ദുൽ സലാമിൻ്റെ നേതൃത്വത്തിൽ, ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി ലേബർ - താമസ സ്ഥലങ്ങളിലേക്ക് യാത്രകളും ഇഖ്റ ഗ്രൂപ്പ് സംഘടിപ്പിക്കുന്നുണ്ട്.

ഇഫ്താറിൽ യു.എ.ഇ , ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്  തുടങ്ങി വ്യത്യസ്ത രാജ്യങ്ങളിലായുള്ള 500-ലധികം ആളുകൾ പങ്കെടുത്തു. ഈന്തപ്പഴത്തിലും വെള്ളത്തിലും തുടങ്ങി ഓറഞ്ച് -- മാങ്ങ -- നാരങ്ങ എന്നിവയുൾപ്പെടുന്ന വിവിധ തരം ജ്യൂസ്, മുന്തിരി, തണ്ണി മത്തൻ, മൊസ്സംബി, എന്നിങ്ങനെ പഴ വർഗങ്ങൾ, സമൂസ, ചിക്കൻ റോൾ, റവകഞ്ഞി, ചായ എന്നീ ലഘു ഭക്ഷണങ്ങൾക്കൊപ്പം വളരെ രചികരമായ മട്ടൻ ബിരിയാണിയായിരുന്നു വിഭവങ്ങളിലെ പ്രധാന താരം. ഭക്ഷണശേഷം രുചികരമായ കുൽഫിയും കഴിച്ച്, സൗഹൃദങ്ങൾ പങ്ക് വച്ച് മനസ്സ് നിറഞ്ഞാണ് എല്ലാവരും പിരിഞ്ഞത്. 

Gulf

അൽ ഖിസൈസ്  ഇന്ത്യൻ അക്കാദമി സ്കൂളിൽ നടന്ന  സംഗമത്തിൽ ഇഖ്റ ഗ്രൂപ്പ് ചെയർമാൻ ശ്രീ. അബ്ദുൾ ളാഹിറും അദ്ദേഹത്തിൻ്റെ മകനും ഗ്രൂപ്പ് സി.ഇ.ഒ യുമായ നബീൽ ളാഹിറും നേതൃത്വം നൽകി. ശ്രീമതി സായിറ ളാഹിറാണ്  ഇഖ്റ ഗ്രൂപ്പിൻ്റെ ഡയറക്ടർ.

Share this story