ജബൽ അലി തുറമുഖത്തെ തീപിടിത്തം; ഇന്ത്യക്കാരനടക്കം അഞ്ച് പേർ കുറ്റക്കാരെന്ന് കോടതി

jebel

ദുബൈ ജബൽ അലി തുറമുഖത്ത് കഴിഞ്ഞ വർഷമുണ്ടായ വൻ തീപിടിത്തത്തിൽ ഇന്ത്യക്കാരനടക്കം അഞ്ച് പേർ കുറ്റക്കാരെന്ന് കോടതി. ഒരു മാസം തടവും ഒരു ലക്ഷം ദിർഹം വീതം ശിക്ഷയുമാണ് ശിക്ഷ. സ്‌ഫോടനമുണ്ടായ ചരക്കുകപ്പലിന്റെ ക്യാപ്റ്റനായ ഇന്ത്യക്കാരനെയും നാല് പാക് പൗരൻമാരെയുമാണ് കുറ്റക്കാരായി കണ്ടെത്തിയത്

കപ്പലിൽ തീപിടിത്തത്തിന് കാരണമായേക്കാവുന്ന വസ്തുക്കൾ സൂക്ഷിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയില്ലെന്ന് കോടതി കണ്ടെത്തി. സംഭവത്തിൽ ഒരു ഷിപ്പിംഗ് കമ്പനിക്കും രണ്ട് കാർഗോ കമ്പനികൾക്കും മറൈൻ ട്രേഡിംഗ് കമ്പനിക്കും ഒരു ലക്ഷം ദിർഹം വീതം കോടതി പിഴ ചുമത്തി. 247 ലക്ഷം ദിർഹത്തിന്റെ നാശനഷ്ടമാണ് തീപിടിത്തത്തെ തുടർന്നുണ്ടായത്.


 

Share this story