മൂവായിരത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ച് കുവൈത്ത്

Kuwait

കുവൈത്ത് സിറ്റി: രാജ്യത്തെ മൂവായിരത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചതായി കുവൈത്ത്. ട്രാഫിക് ഡിപ്പാർട്ടമെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ യൂസഫ് അൽ ഖാദ്ദയാണ് ഇക്കാര്യം അറിയിച്ചത്.

ലൈസൻസ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലെ വീഴ്ച്ചകളുമായി ബന്ധപ്പെട്ടാണ് ഇത്രയധികം ലൈസൻസുകൾ പിൻവലിക്കാൻ തീരുമാനിച്ചത്. കുവൈത്തിലെ പ്രവാസികൾക്ക് അനുവദിച്ച ഡ്രൈവിംഗ് ലൈസൻസുകളുടെ സൂക്ഷ്മപരിശോധന നടത്താൻ 2022 ഒക്ടോബറിൽ കുവൈത്ത് തീരുമാനിച്ചിരുന്നു. ഈ പരിശോധനയെ തുടർന്നാണ് മൂവായിരത്തോളം പ്രവാസികളുടെ ലൈസൻസുകൾ പിൻവലിച്ചത്.

Share this story