അബൂദാബിയിൽ മരുമകളുടെ മർദനമേറ്റ് മലയാളിയായ വയോധിക മരിച്ചു; മരുമകൾ പിടിയിൽ ​​​​​​​

roobi

അബൂദാബിയിൽ വയോധിക മരുമകളുടെ അടിയേറ്റ് മരിച്ചു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ്(63) മരിച്ചത്. മകന്റെ ഭാര്യയുമായുണ്ടായ തർക്കത്തിനിടെ റൂബിക്ക് മർദനമേൽക്കുകയായിരുന്നു. സംഭവത്തിൽ റൂബിയുടെ മകൻ സഞ്ജുവിന്റെ ഭാര്യ ഷജനയെ പോലീസ് കസ്റ്റഡിയിലെടുത്തു. അബൂദാബി ഗയാത്തിലാണ് സംഭവം

ജനുവരിയിലാണ് സഞ്ജു മുഹമ്മദും ഷജനയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ഇതിന് പിന്നാലെ സഞ്ജു ഭാര്യയെയും ഉമ്മയെയും അബൂദാബിയിലേക്ക് കൊണ്ടുവന്നു. സംഭവത്തിൽ അബൂദാബി പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു
 

Share this story