അബൂദാബിയിൽ വൻ മയക്കുമരുന്ന് വേട്ട; 107 കിലോ ഹാഷിഷുമായി ആറ് പേർ പിടിയിൽ

abu

അബൂദാബിയിൽ വൻ മയക്കുമരുന്ന് വേട്ട. 107 കിലോഗ്രാം ഹാഷിഷും ക്രിസ്റ്റൽ മെത്താംഫൈറ്റാമൈനും അബൂദാബി പോലീസ് പിടിച്ചെടുത്തു. ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സീക്രട്ട് ഹൈഡിംഗ്‌സ് എന്ന് പേരിട്ട ഓപറേഷനിലൂടെയാണ് വൻ മയക്കുമരുന്ന് കടത്ത് പോലീസ് തടഞ്ഞത്

വിവിധ സ്ഥലങ്ങളിലായാണ് പ്രതികൾ ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. ലഹരിമരുന്ന് വേട്ടയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മാർച്ചിൽ 10 മില്യൺ ദിർഹം മൂല്യമുള്ള ഹെറോയിൻ പോലീസ് പിടികൂടിയിരുന്നു.
 

Share this story