പുതുവർഷം: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ഷാർജ

Sharjah

ഷാർജ: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ഷാർജ. പുതുവർഷത്തോട് അനുബന്ധിച്ചാണ് ഷാർജ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. 2023 ജനുവരി 1 ന് ഷാർജയിൽ പാർക്കിംഗ് സൗജന്യമായിരിക്കും. പൊതു പാർക്കിംഗ് സോണുകളിൽ പാർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അന്നേദിവസം ഫീസ് നൽകേണ്ടതില്ല. ഷാർജ മുൻസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

അവധി ദിനങ്ങൾ, ആഴ്ചയ ഫീസ് ഈടാക്കുന്ന പാർക്കിംഗ് സോണുകൾക്ക് ഈ തീരുമാനം ബാധകമാകില്ല.

Share this story