സഊദിയിൽ ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം ജൂലൈ 8 വെള്ളിയാഴ്ച

മാസപ്പിറവി

സൗദിയിലെ തുമൈറിൽ മാസപ്പിറവി ദർശിച്ചതായി വിശ്വസിനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ച് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇതേത്തുടർന്ന് സൗദിയിൽ നാളെ ( വ്യാഴാഴ്ച ) യായിരിക്കും ദുൽഹിജ്ജ ആരംഭം.

ജൂലൈ 8 വെള്ളിയാഴ്ച അറഫാ ദിനവും ജൂലൈ 9 ശനിയാഴ്ച ബലി പെരുന്നാൾ ദിനവും ആയിരിക്കും.

ഇന്ന് ( ബുധനാഴ്ച) മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോടാഹ്വാനം ചെയ്തിരുന്നു.

ഈ വർഷം അറഫാ സംഗമം വെള്ളിയാഴ്ചയായതിന്റെ സന്തോഷത്തിലാണു വിശ്വാസികൾ.

Share this story