നിമിഷപ്രിയയുടെ മോചനം: 50 മില്യൺ യെമൻ റിയാൽ ബ്ലഡ് മണി ചോദിച്ച് തലാലിന്റെ കുടുംബം

nimisha

വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് വഴിയൊരുങ്ങുന്നു. കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിയുടെ കുടുംബം ചർച്ചക്ക് തയ്യാറാണെന്ന് യെമൻ അധികൃതർ അറിയിച്ചു. 50 മില്യൺ യെമൻ റിയാൽ(70 ലക്ഷം ഇന്ത്യൻ രൂപ) ബ്ലഡ് മണിയായി നൽകേണ്ടി വരും. പത്ത് മില്യൺ യെമൻ റിയാൽ കോടതി ചെലവും പെനാൽറ്റിയും നൽകണം

റമസാൻ മാസം അവസാനിക്കും മുമ്പ് തീരുമാനം അറിയിക്കണമെന്നും അധികൃതർ അറിയിച്ചു. നിമിഷപ്രിയയെ ബ്ലഡ് മണി നൽകി മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ജസ്റ്റിസ് കുര്യൻ ജോസഫാണ് നേതൃത്വം നൽകുന്നത്. നിമിഷയെ കാണുന്നതിനായി അമ്മയും മകളും യെമനിലേക്ക് പോകുന്നുണ്ട്. ഇവരടക്കമുള്ള സംഘത്തിന് യാത്രാനുമതി തേടി ആക്ഷൻ കൗൺസിൽ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്


 

Share this story