8 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് റാപ്പിഡ് കോവിഡ് പരിശോധനയില്ല: എയർ അറേബ്യ

Air Arebia

ഷാർജ: 8 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് റാപ്പിഡ് കോവിഡ് പരിശോധനയില്ലെന്ന് എയർ അറേബ്യ. ഇന്ത്യ, പാകിസ്താൻ, കെനിയ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്ന് ഷാർജയിലേക്ക് വരുന്ന യാത്രക്കാർക്കുള്ള പിസിആർ, റാപ്പിഡ് ടെസ്റ്റുകളാണ് ഒഴിവാക്കിയത്.

യുഎഇ പൗരന്മാർ ഉൾപ്പെടെയുള്ള എയർ അറേബ്യ യാത്രക്കാർ, ഫ്‌ളൈറ്റ് എത്തിച്ചേരുന്ന സമയം മുതൽ 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പിസിആർ ടെസ്റ്റ് നടത്തിയാൽ മതിയെന്നും എയർ അറേബ്യ വ്യക്തമാക്കി. എന്നാൽ, യാത്രക്കാർ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമ്പോൾ വീണ്ടും പരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്.

Share this story