എല്ലാവരും ഉയരണമെന്ന് ആഗ്രഹിച്ച വ്യക്തിത്വം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് എംഎ യൂസഫലി

MA

ദുബായ്: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. പണ്ഡിതൻ, സമുദായ നേതാവ്, മതേതരവാദി, എല്ലാവരുമായും അടുത്ത സാഹോദര്യവും സ്‌നേഹവും കാത്തു സൂക്ഷിച്ച വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് യൂസഫലി വ്യക്തമാക്കി. ജാതിമതഭേദമന്യേ എല്ലാവരും ഉയരണമെന്ന് ആഗ്രഹിക്കുകയും ആ ഉയർച്ചയിൽ ഏറെ സന്തോഷിക്കുകയും ചെയ്തിരുന്ന മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹമെന്ന് യൂസഫലി പറഞ്ഞു.

ഹൈദരലി ശിഹാബ് തങ്ങളുമായി വളരെ അടുത്ത സ്‌നേഹബന്ധവും സാഹോദര്യവുമായിരുന്നു വച്ച് പുലർത്തിയിരുന്നത്. ഈയടുത്ത് ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ ആ സ്‌നേഹബന്ധം പുതുക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. കുടുംബാംഗങ്ങൾക്കും സമൂഹത്തിനും അദ്ദേഹത്തിന്റെ വേർപാട് താങ്ങാൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും എംഎ യൂസഫലി കൂട്ടിച്ചേർത്തു.

Share this story