റോഡിൽ മണൽക്കൂനകളുടെ സാന്നിദ്ധ്യം: ജാഗ്രത പാലിക്കണമെന്ന് പോലീസ്

Gulf

മസ്‌കത്ത്: റോഡിലെ മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പേലീസ്. ആദം- തുമ്രിത്ത് ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കാണ് പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയത്. പൊടിക്കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

ആദം തുമ്രിത്ത് ഹൈവേയിൽ ഘബാർ പാലത്തിന് സമീപം മണൽക്കൂനകൾ രൂപപ്പെട്ടിട്ടുണ്ടെന്നും ശ്രദ്ധ പുലർത്തണമെന്നും പോലീസ് ആവശ്യപ്പെട്ടു. വരുന്ന ഏതാനും ദിവസങ്ങളിലും ഈ മേഖലയിൽ പൊടിക്കാറ്റ് തുടരാൻ സാധ്യതയുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം, മണൽക്കൂനകൾ നീക്കം ചെയ്യാനുള്ള നടപടികൾ പോലീസ് സ്വീകരിക്കുന്നുണ്ട്.

Share this story