പ്രസ്റ്റോ 12ാം വയസ്സിലേക്ക്; ആഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് വൻ ഓഫർ

presto

കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തോളമായി യു.എ.ഇയിലെ ദുബൈ കിസൈസ് അൽതവാറിൽ സ്തുത്യർഹമായ പ്രവർത്തനം നടത്തുന്ന പ്രസ്റ്റോ ബിസിനസ് സർവീസ് അതിന്റെ വാർഷികത്തോടനുബന്ധിച്ച് അസാധാരണമായ ഓഫർ പ്രഖ്യാപിച്ചു. പ്രസ്റ്റോയുടെ 12ാം വാർഷികത്തോടനുബന്ധിച്ചാണ് ഉപഭോക്താക്കൾക്കായി ഓഫർ പ്രഖ്യാപിച്ചത്. വെറും 6,500 ദിർഹമിന്  ഫ്രീസോൺ ജനറൽ ട്രേഡിങ്ങ് ആന്റ് ഇ കൊമോഴ്സ് ലൈസൻസ് നൽകുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. 

അഞ്ച് ഷെയർ ഹോൾഡേഴ്സിനെ വരെ ഉൾപ്പെടുത്താവുന്ന സ്റ്റാമ്പ്ഡ് ലൈസൻസും ലീസ് എഗ്രിമെന്റും എം.ഒ.എയും ഉൾപ്പെടുന്നതാണ് പാക്കേജ്. ദുബൈയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ഓഫറെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കമ്പനി സെറ്റപ്പ്, ലിക്വുഡേഷൻ, പവർ ഓഫ് അറ്റോണി, മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ, ഷെയർസെയിൽ എഗ്രിമെന്റ്, ഓൺലൈൻ ഗവൺമെന്റ് അപ്ലിക്കേഷനുകൾ, അമെന്റ്മെന്റുകൾ, കത്തുകൾ, ഡോക്യുമെന്റ് ക്ലിയറൻസുകൾ, ഐ.ഡി, മെഡിക്കൽ ടൈപ്പിങ്, വിസ,റെസിഡൻസി ടൈപ്പിങ്ങ് തുടങ്ങിയ സേവനങ്ങൾ വളരെ കൃത്യതയോടെ ഹിഡൻ ചാർജുകൾ ഒന്നുമില്ലാതെ ചെയ്തുകൊടുക്കുന്ന സ്ഥാപനമാണ് പ്രസ്റ്റോ.

കഴിഞ്ഞ 12 വർഷമായി ഇമാറാത്തി സ്പോൺസറുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രസ്റ്റോയുടെ പ്രവർത്തനങ്ങൾ ഏറെ സുതാര്യമാണ്. പുതിയ ഓഫറിനെക്കുറിച്ച് കൂടുതൽ അറിയാൻ 971507783333 എന്ന നമ്പറിൽ വിളിക്കാം.

Share this story