ഒമാനിലെ ഇബ്രിയിൽ പാറ ഇടിഞ്ഞുവീണ്‌​ അപകടം; അഞ്ച്​ മരണം

Oman

​ഒമാനിൽ പാറ ഇടിഞ്ഞുവീണ്‌ അപകടം. അഞ്ചുപേർ മരിച്ചതായാണ്​ പ്രാഥമിക വിവരം. ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിലെ അൽ -ആർദ്​ പ്രദേശത്താണ് സംഭവം. ശനിയാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്​. ഇടിഞ്ഞ്​ ​വീണ പറായുടെ അവശിഷ്ടങ്ങളിൽനിന്ന്​ അഞ്ചുപേരെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.

നിരവധിപേർ ഇനിയും കുടുങ്ങികിടക്കുന്നുണ്ടെന്നാണ്​ പരിസരവാസികൾ പറയുന്നത്​. ഇവർക്കായി ദാഹിറ ഗവർണറേറ്റിലെ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകളുടെ നേതൃത്വത്തിൽ തിരിച്ചിൽ നടന്ന്​ വരികയാണ്​. 55ഓളം തൊഴിലാളികൾ പ്ര​ദേശത്ത്​ ജോലി ചെയ്തിരുന്നുവെന്നാണ്​ നാട്ടുകാർ പറയുന്നത്​.

Share this story