89മത് ശിവഗിരി തീർത്ഥാടന ത്തോടനുബന്ധിച്ചു എസ്എൻഡിപി യോഗം യുഎഇ തലത്തിൽ സംഘടിപ്പിച്ചു

Gulf

89മത് ശിവഗിരി തീർത്ഥാടന ത്തോടനുബന്ധിച്ചു എസ്എൻഡിപി യോഗം (സേവനം) യുഎഇ  തലത്തിൽ സംഘടിപ്പിച്ച ഗുരുദേവ കൃതികളുടെ പാരായണ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും 89ആം മത് തീർത്ഥാടനത്തിൻ്റെ അവലോകനവും മാർച്ച് 12-ാം തീയതി വൈകുന്നേരം 8 മണിക്ക് അജ്മാൻ സോഷ്യൽ സെൻ്റർ ഹാളിൽ സംഘടിപ്പിച്ചു.

തദവസരത്തിൽ യു.എ.ഇ യിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും ഷാർജ ഇന്ത്യൻ അസോസിയേഷനിൽ 14മത്തെ തവണയും പ്രസിഡണ്ടായി അധികാരമേറ്റ  അഡ്വക്കേറ്റ് വൈ. എ. റഹീമിനെ എസ്സ്.എൻ.ഡി.പി യോഗം യു.എ.ഇ വൈസ് ചെയർമാൻ  ശ്രീധരൻ പ്രസാദും സെക്രട്ടറി ശ്രീ കെ.എസ്സ്. വാചസ്പതിയും ചേർന്ന് പൊന്നാട അണിയിച്ചു. നിയമ പ്രതിനിധിയും ഗ്ലോബൽ പ്രവാസി അസോസിയേഷൻ  ചെയർമാനുമായ സലാം  പാപ്പിനിശ്ശേരി, 89) മത് ശിവഗിരി തീർത്ഥാടനത്തിൻ്റെ ജനറൽ കൺവീനറായിരുന്ന ശ്രീ.ശിവദാസൻ പൂവാർ തീർത്ഥാടന കമ്മിറ്റി ഫൈനാൻസ് കൺവീനറായിരുന്ന ശ്രീ.ജെ ആർ.സി. ബാബു തുടങ്ങിയവർക്ക് പ്രശസ്തി ഫലകം നല്കി ആദരിച്ചു. 

ശാരീരിക അവശതകളെ  വെല്ലുവിളിച്ചു 800 മീറ്റർ  വരുന്ന പെരിയാർ  61 മിനിറ്റിൽ നീന്തി കടന്ന നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായ മുഹമ്മദ്‌ അസീമിന് സേവനത്തിൻ്റെ സഹായഹസ്തമായി ക്യാഷ് അവാർഡ് നല്കി.

സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ശ്രീധരൻ  പ്രസാദ് അധ്യക്ഷത  വഹിച്ച യോഗത്തിൽ ഷാർജ  ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ശ്രീ  വൈ.എ റഹീം  മുഖ്യ  പ്രഭാഷണം  നടത്തി, ശ്രീ സലാം പാപ്പിനിശ്ശേരി ആശംസകളർപ്പിച്ചു. ശ്രീ അസീം നടത്തിയ  പ്രചോദന കരമായ പ്രസംഗം കുട്ടികളിൽ ആത്മവിശ്വാസം  ഉളവാക്കി.

ഗുരുദേവ കീർത്തനങ്ങളുടെ പാരായണ മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർക്ക് സ്വർണ്ണനാണയവും പ്രശസ്തി ഫലകവും, രണ്ടാം സ്ഥാനക്കാർക്ക് പ്രശസ്തി ഫലകവും കീർത്തി പത്രവും നല്കി. മത്സരത്തിൽ പങ്കെടുത്ത ഏവർക്കും കീർത്തി പത്രം നല്കി.

അവാർഡ് ദാനത്തിനു ശേഷം ശ്രീ ശിവദാസൻ  പൂവാർ  തീർത്ഥാടന അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീ ജെ ആർ സി ബാബു വരവ് ചിലവ് കണക്കവതരിപ്പിച്ചു പാസാക്കി. ശ്രീമതി.ഉഷാ ശിവദാസൻ അസിസ്റ്റൻഡ് സെക്രട്ടറി ശ്രീ.സുരേഷ് തിരു കുളം മീഡിയാ കൺവീനർ ശ്രീ.സുധീഷ് സുഗതൻ വേദിയിൽ സന്നിഹിതരായിരുന്നു. സെക്രട്ടറി ശ്രീ കെ. എസ്‌. വാചസ്പതി സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറിയായ ഷൈൻ കെ ദാസ് കൃതജ്ഞതയും അർപ്പിച്ചു.

Share this story