ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് പൗരൻമാർ യാത്ര ചെയ്യുന്നത് നിരോധിച്ച് സൗദി

flight

കൊവിഡ് വ്യാപനം വീണ്ടും വർധിച്ച സാഹചര്യത്തിൽ ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് സൗദി പൗരന്മാർ യാത്ര ചെയ്യുന്നത് സൗദി അറേബ്യ നിരോധിച്ചു. ഇന്ത്യക്ക് പുറമെ ലെബനൻ, സിറിയ, തുർക്കി, ഇറാൻ, അഫ്ഗാനിസ്ഥാൻ, യെമൻ, സൊമാലിയ, എത്യോപ്യ, കോംഗോ, ലിബിയ, ഇന്തോനേഷ്യ, വിയറ്റ്‌നാം, അർമേനിയ, ബെലാറസ്, വെനസ്വേല എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതാണ് സൗദി താൽക്കാലികമായി നിരോധിച്ചിരിക്കുന്നത്.

ശനിയാഴ്ചയായിരുന്നു സൗദി അറേബ്യൻ സർക്കാരിന്റെ ഡയറക്ടർ ജനറൽ ഓഫ് പാസ്‌പോർട്‌സ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്. കഴിഞ്ഞ ആഴ്ചകളിലായി ഈ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ വർധനവാണ് സൗദിയെ ഈ നടപടിയെടുക്കാൻ പ്രേരിപ്പിച്ചത്.

Share this story