ഖത്തറിലെ സ്‌കൂളുകൾ ഇന്ന് തുറന്നു; പ്രതീക്ഷിക്കുന്നത് 350000 ലധികം വിദ്യാർത്ഥികളെ

Gulf

ദോഹ: ഒരു മാസം നീണ്ട അവധിക്ക് ശേഷം ഖത്തറിലെ സ്കൂളുകൾ ഇന്ന് തുറന്നു. 3,50,000 ലധികം വിദ്യാർത്ഥികൾ രാജ്യത്ത് പ്രവർത്തിക്കുന്ന 500ലധികം പൊതു, സ്വകാര്യ സ്കൂളുകളിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിർദ്ദേശങ്ങൾ പാലിച്ച്, ആരോഗ്യകരമായ അന്തരീക്ഷത്തിൽ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനും വിദ്യാർത്ഥികളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനും ആവശ്യമായ തയ്യാറെടുപ്പുകൾ സ്കൂളുകൾ നടത്തിയിട്ടുണ്ട്.

കുട്ടികളുടെ ഹാജർ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂളുകളും രക്ഷിതാക്കളുമായി ക്ലാസുകളുടെ ഷെഡ്യൂളുകൾ പങ്കിട്ടു. സർക്കാർ പ്രൈമറി സ്കൂളുകളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ 12:45 വരെയും വ്യാഴാഴ്ച്ച 12:30 വരെയും ആയിരിക്കും. പ്രിപ്പറേറ്ററി, സെക്കൻഡറി സർക്കാർ സ്കൂളുകളുടെ സമയം രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1:25 വരെയും വ്യാഴാഴ്ച രാവിലെ 7 മുതൽ 12:30 വരെയും ആയിരിക്കും.

Share this story