പറന്നുയരുന്നതിന് തൊട്ടുമുമ്പ് മസ്‌കറ്റ്-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ പുക; യാത്രക്കാരെ ഒഴിപ്പിച്ചു

air

മസ്‌കറ്റിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യാ എക്‌സ്പ്രസിന് തീപിടിച്ചതിനെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി. വിമാനം പുറപ്പെടാനിരിക്കെ പെട്ടെന്നാണ് വിമാനത്തിന്റെ ചിറകിൽ നിന്നും പുക ഉയരുന്നത് കണ്ടത്. പുക ശ്വസിച്ച് 16 യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ആർക്കും പരുക്കില്ല

പ്രാദേശിക സമയം രാവിലെ 11.30ന് പുറപ്പെടാനിരുന്ന എഎക്‌സ് 442 വിമാനത്തിലാണ് പുക ഉയർന്നത്. പറന്നുയരുന്നതിന് തൊട്ടുമുമ്പാണ് എൻജിനിൽ തീ കണ്ടത്. ഇതോടെ യാത്രക്കാർ എമർജൻസി വാതിലിലൂടെ ഇറങ്ങി ഓടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്

141 യാത്രക്കാരും നാല് കുട്ടികളും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിന് കാരണം വ്യക്തമല്ല. മുംബൈയിൽ നിന്ന് മറ്റൊരു എയർ ഇന്ത്യ വിമാനം മസ്‌കറ്റിലെത്തി യാത്രക്കാരെ കൊച്ചിയിലേക്ക് കൊണ്ടുവരുമെന്ന് അധികൃതർ അറിയിച്ചു.
 

Share this story