സ്വകാര്യ ട്യൂഷൻ നടത്തുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ

Tution

കുവൈത്ത് സിറ്റി: രാജ്യത്ത് സ്വകാര്യ ട്യൂഷൻ നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കി കുവൈത്ത്. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കുന്നത്. വിവിധ പ്രസിദ്ധീകരണങ്ങളിൽ ഒട്ടേറെ സ്വകാര്യ ട്യൂഷൻ പരസ്യം പ്രത്യക്ഷപ്പെട്ടത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടികൾ കർശനമാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്.

പൊതുവിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന പുരുഷ, വനിതാ അധ്യാപകർ സ്വകാര്യ ട്യൂഷൻ നടത്തരുതെന്നാണ് മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്. നിയമ ലംഘകരെ പിടികൂടാൻ ഇൻഫർമേഷൻ മന്ത്രാലയത്തിന്റെയും പൊലീസിന്റെയും സഹകരണത്തോടെ പരിശോധന നടത്തും. സ്വകാര്യ ട്യൂഷൻ സംബന്ധിച്ച് പരസ്യം സ്വീകരിക്കരുതെന്ന് പ്രസിദ്ധീകരണങ്ങളോടും ആവശ്യപ്പെടും.

Share this story