സലാല കടലിൽ വീണുകാണാതായ ഇന്ത്യക്കാരിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

salala

ഒമാനിലെ സലാലയിൽ കടലിൽ വീണു കാണാതായ ഇന്ത്യക്കാരിൽ ഒരു കുട്ടിയടക്കം രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു. കൂടുതൽ സുരക്ഷാ വിഭാഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. മൂന്നു കുട്ടികളടക്കം ഒരു കുടുംബത്തിലെ എട്ടു പേരാണു ഞായറാഴ്ച ഉച്ചയോടെ മുഗ്‌സെയിൽ ബീച്ചിൽ തിരമാലയിൽപ്പെട്ടു കടലിൽ വീണത്. മൂന്നു പേരെ ഉടൻ രക്ഷപ്പെടുത്തിയിരുന്നു.

സുരക്ഷാ ബാരിക്കേഡുകൾ മറികടന്നു ഫോട്ടോ എടുക്കാൻ ശ്രമിക്കവേയായിരുന്നു അപകടം. ദുബായിൽ നിന്നെത്തിയ ഉത്തരേന്ത്യക്കാരാണ് അപകടത്തിൽപ്പെട്ടത്. ഉയർന്നു പൊങ്ങിയ തിരമാലയിൽ പെടുകയായിരുന്നു ഇവർ. ഇതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു.
 

Share this story