ദുബായ് എക്സ്പോയുടെ സമാപനചടങ്ങുകള്‍ പ്രഖ്യാപിച്ചു

Expo

ദുബായ് എക്സ്പോയുടെ സമാപനചടങ്ങുകള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 31 ന് പുലരും വരെ വര്‍ണാഭമായ സമാപനചടങ്ങുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. എക്സ്പോയുടെ ഉദ്ഘാടനം നടന്ന അല്‍ വസല്‍ പ്ലാസയില്‍ തന്നെയാണ് സമാപനത്തിന്റെയും പ്രധാനപരിപാടികള്‍ അരങ്ങേറുക.

അല്‍വസല്‍ പ്ലാസയില്‍ മാര്‍ച്ച് 31ന് രാത്രി ഏഴിനാണ് സമാപന പരിപാടികള്‍ തുടങ്ങുക. ഉദ്ഘാടന ചടങ്ങില്‍ ഇമറാത്തി ബാലികയായി എത്തിയ അതേ ഇന്ത്യന്‍ പെണ്‍കുട്ടി തന്നെയാവും സമാപനചടങ്ങിനെയും മുന്നോട്ട് നയിക്കുക. യു.എ.ഇയുടെ സുവര്‍ണ ജൂബിലിയും അടുത്ത 50 വര്‍ഷത്തെ പദ്ധതികളും സമാപനചടങ്ങില്‍ വ്യക്തമാക്കും. സമാപന പരിപാടി അവതരിപ്പിക്കാന്‍ എത്തുന്നത് 56 രാജ്യങ്ങളിലെ 400 പ്രൊഫഷണലുകളും വൊളന്റിയര്‍മാരുമാണ് സമാപന പരിപാടി അവതരിപ്പിക്കുന്നത്. എ.ആര്‍. റഹ്‌മാന്റെ ഫിര്‍ദൗസ് ഓര്‍ക്കസ്ട്ര യു.എ.ഇയുടെ ദേശീയ ഗാനം മുഴക്കും.

Share this story