തൃശൂർ എം.എൽ.എ ടി.ജെ .സനീഷ് കുമാർ കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് സറൂഖ്‌ എന്നിവർക്ക് ഷാർജയിൽ വൻ സ്വീകരണം നൽകി

Gulf

ഷാർജ: ഹ്രസ്വ സന്ദർശനാർത്ഥം യുഎഇയിലെത്തിയ തൃശൂർ ചാലക്കുടി നിയോജക മണ്ഡലം എം.എൽ.എ ടി.ജെ .സനീഷ് കുമാർ കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് സറൂഖ്‌ എന്നിവർക്ക് ഗ്ലോബൽ പ്രവാസി അസോസിയേഷനും യാബ് ലീഗൽ സർവീസസും സംയുക്തമായി സ്നേഹോപഹാരം നൽകി സ്വീകരിച്ചു.
കേരളത്തിലും ഗൾഫ് രാജ്യങ്ങളിലുമുള്ള  പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി എന്നും മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുന്ന വ്യക്തിയാണ്  എം.എൽ.എ ടി.ജെ .സനീഷ് കുമാർ എന്ന് യുഎഇയിലെ  അറിയപ്പെടുന്ന നിയമപ്രതിനിധിയും ലോക കേരള സഭാംഗവും യാബ് ലീഗൽ സർവീസസിന്റെ സിഇഒ യുമായ സലാം പാപ്പിനിശ്ശേരി പറഞ്ഞു.

ചടങ്ങിൽ ഇൻകാസ് തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷാഫി അഞ്ചങ്ങാടി, അഡ്വ.നൈഫ് മരക്കാർ , അഡ്വ.അനുപമ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Share this story