യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു

Gulf

അബുദാബി: യുഎഇ പ്രസിഡൻ്റും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. യുഎഇയുടെ രണ്ടാമത്തെ പ്രസിഡൻ്റാണ്. അല്പസമയം മുൻപായിരുന്നു അന്ത്യം. ഇന്ത്യയോടും കേരളത്തോടുമൊക്കെ ആത്മബന്ധം പുലർത്തിയിരുന്ന ആളായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ.

2004 നവംബർ 3 മുതൽ യുഎഇ പ്രസിഡൻ്റാണ് ഇദ്ദേഹം. രാജ്യത്തിൻ്റെ ആദ്യ പ്രസിഡൻ്റും രാഷ്ട്രപിതാവുമായ ഷെയ്ഖ് സയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ മരണത്തിനു പിന്നാലെയാണ് മകൻ ഖലീഫ ബിൻ സായിദ് ഈ സ്ഥാനം ഏറ്റെടുത്തത്.

Share this story