1000 ദിർഹമിൻ്റെ പുതിയ കറൻസി പുറത്തിറക്കി യുഎഇ

UAE

1000 ദിർഹമിൻ്റെ പുതിയ കറൻസി പുറത്തിറക്കി യുഎഇ സെൻട്രൽ ബാങ്ക്. രാജ്യം 51ആം ദേശീയ ദിനം ആഘോഷിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. ഇന്നാണ് യുഎഇയുടെ 51ആം ദേശീയ ദിനം.

പോളിമർ ഉപയോഗിച്ചാണ് പുതിയ കറൻസിയുടെ നിർമാണം. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും നൂതന ഡിസൈനുമൊക്കെയാണ് പുതിയ കറൻസിയുടെ പ്രത്യേകത. അടുത്ത വർഷം തുടക്കം മുതൽ കറൻസി ലഭ്യമായിത്തുടങ്ങും. നിലവിലെ 1000 ദിർഹം കറൻസി പിൻവലിച്ചിട്ടില്ല.

നിര്യാതനായ ഷെയ്ഖ് സയിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ ചിത്രമാണ് നോട്ടിൻ്റെ മുൻവശത്ത്. ഒരു സ്പേസ് ഷട്ടിലിൻ്റെ ചിത്രവും ഈ ഭാഗത്തുണ്ട്. 1976ൽ ഷെയ്ഖ് സയിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ നാസ സന്ദർശിച്ചതിൻ്റെ ഓർമയാണ് ഇത്. ബറക ആണവോർജ പ്ലാൻ്റിൻ്റെ ചിത്രം കറൻസിയുടെ പിൻവശത്തുണ്ട്.

Share this story