ആവേശം അടക്കാനാകാതെ വസ്ത്രമൂരി വലിച്ചെറിഞ്ഞു; പുലിവാല് പിടിച്ച് അർജന്റീനയുടെ ആരാധിക ​​​​​​​

fan

ആവേശപ്പോരിനൊടുവിൽ ഫ്രാൻസിനെ കീഴടക്കി അർജന്റീന ലോകകപ്പ് സ്വന്തമാക്കി നിമിഷത്തിൽ ചെയ്തുപോയതാണ്. പക്ഷേ ആവേശം അതിരുവിട്ടപ്പോൾ നടത്തിയ ആഹ്ലാദ പ്രകടനത്തെ തുടർന്ന് പുലിവാല് പിടിച്ചിരിക്കുകയാണ് അർജന്റീന ആരാധിക. ഷൂട്ടൗട്ടിൽ മോണ്ടിയലിന്റെ പെനാൽറ്റി കിക്ക് ഫ്രഞ്ച് വല കുലുക്കിയതോടെ തന്റെ ടോപ്പ് ഊരി വിവസ്ത്രയായാണ് ആരാധിക ആഘോഷിച്ചത്. ഇതാകട്ടെ കൃത്യം ക്യാമറാക്കണ്ണുകളിൽ പതിയുകയും ചെയ്തു

ബിബിസിയാണ് ഇവരുടെ ദൃശ്യം പുറത്തുവിട്ടത്. ഖത്തറിലെ കർശന നിയമങ്ങളാണ് ആരാധികക്ക് കുരുക്കായത്. രാജ്യത്ത് ശരീരപ്രദർശനം നടത്തിയാൽ പിഴ ചുമത്തുകയോ ജയിലിൽ അടയ്ക്കുകയോ ചെയ്യും. രാജ്യത്തെ നിയമങ്ങളെയും സംസ്‌കാരങ്ങളെയും അനുസരിക്കണമെന്ന് ഖത്തർ ഭരണകൂടം കാണികൾക്ക് കർശന നിർദേശം നേരത്തെ നൽകിയിരുന്നു.
 

Share this story