അനാശാസ്യ പ്രവർത്തനം: ബഹ്‌റൈനിൽ 39 സ്ത്രീകളടക്കം 48 പേർ അറസ്റ്റിൽ

arrest

ബഹ്‌റൈനിൽ അനാശാസ്യ പ്രവർത്തനത്തിലേർപ്പെട്ട 48 പേർ അറസ്റ്റിൽ. രണ്ട് സംഘങ്ങളിലായാണ് 48 പേരെ പിടികൂടിയത്. പിടിയിലായവരിൽ 39 പേർ സ്ത്രീകളാണെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അറസ്റ്റിലായവരിൽ 9 പേർ ഏഷ്യൻ രാജ്യക്കാരണ്

പിടിയിലായ രണ്ട് സംഘങ്ങളുടെയും പക്കൽ നിന്ന് വൻതോതിൽ മദ്യം പിടിച്ചെടുത്തു. കഴിഞ്ഞ വർഷങ്ങളിൽ വിവിധ പെൺവാണിഭ സംഘത്തെ ബഹ്‌റൈനിൽ പിടികൂടിയിരുന്നു. കുറ്റവാളികൾക്ക് 15 വർഷം വരെ തടവും പതിനായിരം ദിനാർ വരെ പിഴയുമാണ് ശിക്ഷ.
 

Share this story