ബാഗ്ദാദിലെ കൊവിഡ് ആശുപത്രിയിലെ തീപ്പിടിത്തം; മരണസംഖ്യ 82 ആയി

ബാഗ്ദാദിലെ കൊവിഡ് ആശുപത്രിയിലെ തീപ്പിടിത്തം; മരണസംഖ്യ 82 ആയി

ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദില്‍ ഇബ്‌നുല്‍ ഖത്തീബ് കൊവിഡ് ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 82 ആയി. 110 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രിയിലാണ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ തീപ്പിടിത്തമുണ്ടായത്.

ഓക്‌സിജന്‍ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. സ്‌ഫോടനത്തില്‍ 58 പേര്‍ മരിച്ചുവെന്നായിരുന്നു നേരത്തെ വാര്‍ത്ത വന്നിരുന്നത്.

30 കൊവിഡ് രോഗികളാണ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്നത്. രോഗികളുടെ കിടക്കകള്‍ക്കരികില്‍ നിരവധി ബന്ധുക്കളുമുണ്ടായിരുന്നു. ഫയര്‍ഫോഴ്‌സെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Share this story