നിർമ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിൽ തീപിടിത്തം: ഒഴിവായത് വൻ ദുരന്തം

നിർമ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിൽ തീപിടിത്തം: ഒഴിവായത് വൻ ദുരന്തം

ഷാർജ: ഷാർജയിലെ അൽ താവൂൻ പ്രദേശത്ത് വേൾഡ് എക്സ്പോ സെൻററിന് സമീപത്ത് നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടായി. അധികൃതരുടെ സമയോചിത ഇടപെടൽ മൂലം ആളപായമുണ്ടായില്ല.

പുലർച്ചെ കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ ഉണ്ടായ തീപിടിത്തത്തിന്റെ അപകടകാരണം വ്യക്​തമായിട്ടില്ല. നിരവധി തൊഴിലാളികൾ കെട്ടിടത്തിന്റെ വിവിധ നിലകളിലായി നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്താണ് തീപിടുത്തം ഉണ്ടായത്.

അതിരാവിലെ പോലീസ് കൺട്രോൾ റൂമിൽ അപകടവിവരം എത്തിയ ഉടൻ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ അൽ താവൂൻ പ്രദേശത്ത് പോലീസ് ഗതാഗതം നിയന്ത്രിച്ചതോടെ സമീപ പ്രദേശങ്ങളിലും അൽ ഇത്തിഹാദ് റോഡിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്.

Share this story