കുവൈറ്റിൽ മലയാളി നഴ്‌സിനെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തി

saiju
കുവൈറ്റിൽ മലയാളി നഴ്‌സിനെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശിയായ സൈജു സൈമൺ, ഭാര്യ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാൽമിയയിലെ ഫ്‌ളാറ്റിൽ നിന്ന് വീണ നിലയിലാണ് സൈജുവിന്റെ മൃതദേഹം കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ ഭാര്യയെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശിയായ സൈജു സൈമൺ ആരോഗ്യ മന്ത്രാലയത്തിൽ നഴ്‌സ് ആയി ജോലി ചെയ്തുവരികയായിരുന്നു. സിംസ് സ്‌കൂളിലെ ഐടി ജീവനക്കാരിയാണ് ഭാര്യ
 

Share this story