സൗദി ദമാമിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

shamsad

സൗദി ദമാമിലെ നാബിയയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിക്കൂർ സ്വദേശി ഷംസാദ്‌ മനോത്തിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുടുംബവുമൊത്ത് ദമാം ഖത്തീഫിൽ താമസിച്ച് വരികയായിരുന്നു. കുടുംബം ഒരാഴ്ച മുമ്പ് നാട്ടിലേക്ക് മടങ്ങിയിരുന്നു. പത്ത് വർഷമായി ദമാമിൽ ഡ്രൈവർ ജോലി ചെയ്തുവരികയാണ്

ആദിലയാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ കെഎംസിസിയുടെ നേതൃത്വത്തിൽ നടന്നുവരികയാണ്.
 

Share this story