റിയാദിലെ താമസ സ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

anish

മലയാളി യുവാവിനെ റിയാദിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആദിച്ചനല്ലൂർ സ്വദേശി അനീഷ് രാജനാണ്(39) മരിച്ചത്. അൽ ഖലീജ് ഡിസ്ട്രിക്ടിലുള്ള വർക്ക് ഷോപ്പിൽ ജീവനക്കാരനായിരുന്നു. ദിവസങ്ങളായി അനീഷ് ജോലിക്ക് എത്തിയിരുന്നില്ല. ഈ മാസം അഞ്ച് വരെയാണ് നാട്ടിലെ കുടുംബവുമായി ബന്ധപ്പെട്ടത്. ഇതിന് ശേഷം വീട്ടിലേക്ക് വിളിച്ചിരുന്നില്ല

സഹപ്രവർത്തകൻ യുവാവ് താമസിക്കുന്ന മുറിയിൽ പോയി നോക്കിയപ്പോഴാണ് മരിച്ച് കിടക്കുന്നതായി കണ്ടത്. പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടക്കുകയാണ്. ടിന്റുവാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.
 

Share this story