ദുബൈയിൽ കാണാതായ കോഴിക്കോട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

sanjay
ദുബൈയിൽ കാണാതായ കോഴിക്കോട് സ്വദേശിയെ ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. എരഞ്ഞിപ്പാലം ബിലാത്തിക്കുളം കെഎസ്എംബി കോളനിയിലെ സഞ്ജയ് രാമചന്ദ്രനാണ്(52) മരിച്ചത്. ഇദ്ദേഹത്തെ ഫെബ്രുവരി 17 മുതൽ കാണാനില്ലെന്ന് കാണിച്ച് സുഹൃത്തുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് താമസ സ്ഥലത്തെ കുളിമുറിയിൽ മരിച്ച നിലയിൽ കാണുന്നത്. ഖത്തറിലായിരുന്ന സഞ്ജയ് അടുത്തിടെയാണ് ദുബൈയിൽ എത്തിയത്. ഐടി സ്ഥാപനത്തിൽ ബിസിനസ് ഡവലപ്‌മെന്റ് മാനേജരായി ജോലി ചെയ്യുകയായിരുന്നു.
 

Share this story