അബുദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് മലപ്പുറം സ്വദേശി കൊല്ലപ്പെട്ടു
Sat, 4 Mar 2023

അബുദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് മലപ്പുറം സ്വദേശി മരിച്ചു. ചങ്ങരംകുളം നന്നംമുക്ക് കുമ്പില വളപ്പിൽ യാസർ അറാഫത്താണ്(38) കുത്തേറ്റ് മരിച്ചത്. അബുദാബി മുസഫയിലാണ് സംഭവം. പണം ചോദിച്ചിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
യാസർ നടത്തുന്ന കളർ വേൾഡ് ഗ്രാഫിക്‌സ് എന്ന ഡിസൈനിംഗ് സെന്ററിലേക്ക് യാസർ കൊണ്ടുവന്ന മുഹമ്മദ് ഗസാനിയെന്ന ബന്ധുവാണ് കൃത്യം നടത്തിയെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ ഗസാനിയെ പോലീസ് പിടികൂടി.