അബുദാബിയിലെ കടലിൽ 12 മീറ്ററിലധികം നീളമുള്ള ഒരു അപൂർവ തിമിംഗലത്തെ കണ്ടെത്തി

Animal
പ്രതീകാത്മിക ചിത്രം

അബുദാബിയിലെ കടലിൽ 12 മീറ്ററിലധികം നീളമുള്ള ഒരു അപൂർവ തിമിംഗലത്തെ അടുത്തിടെ സമുദ്ര സർവേകളിലൂടെ കണ്ടെത്തിയതായി പരിസ്ഥിതി ഏജൻസി – അബുദാബി (EAD) അറിയിച്ചു.

ഇത്തരം തിമിംഗലം കാണപ്പെടുന്നത് എമിറേറ്റിലെ വെള്ളത്തിന്റെ ആരോഗ്യത്തിന്റെയും ഗുണനിലവാരത്തിന്റെയും സൂചകമാണെന്നും സമുദ്രജീവികളെ സംരക്ഷിക്കുന്നതിനായി ഏജൻസി സ്വീകരിച്ച നയങ്ങളുടെയും നടപടിക്രമങ്ങളുടെയും ഭരണപരമായ നടപടികളുടെയും ഫലമായാണ് ഇത് വരുന്നതെന്നും അധികൃതർ അറിയിച്ചു. ബലീൻ തിമിംഗലത്തിന്റെ ഒരു ഇനമാണ് ബ്രൈഡിന്റെ തിമിംഗലങ്ങളെന്ന് അധികൃതർ വ്യക്‌തമാക്കി.

ഇത്തരത്തിലുള്ള തിമിംഗലത്തിന്റെ നീളം സാധാരണയായി 12 മുതൽ 16 മീറ്റർ വരെയാണ്. 12 മുതൽ 22 ടൺ വരെയാണ് ഇതിന്റെ ഭാരം. കടലിൽ പോകുന്നവർ ആരെങ്കിലും ബ്രൈഡ് തിമിംഗലത്തെ കണ്ടുമുട്ടിയാൽ, അവരിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

അസാധാരണമായ വന്യജീവി അല്ലെങ്കിൽ പാരിസ്ഥിതിക അത്യാഹിതങ്ങൾ റിപ്പോർട്ട് ചെയ്യാൻ അബുദാബി ഗവൺമെന്റ് കോൺടാക്റ്റ് സെന്ററിന്റെ 800555 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

Share this story