അബ്ദു‌ൽ റഹീമിന്റെ മോചിപ്പിക്കുന്നതിനായുള്ള അനുരജ്ഞന കരാർ ഒപ്പ് വെച്ചു

Raheem

റിയാദ്: അബ്ദു‌ൽ റഹീമിന്റെ മോചിപ്പിക്കുന്നതിനായുള്ള അനുരജ്ഞന കരാർ ഒപ്പ് വെച്ചു. ഇന്ത്യൻ എംബസി ഇഷ്യു ചെയ്‌ 15 മില്യൺ റിയാൽ അഥവാ 34 കോടി രൂപയുടെ ചെക്ക് ഗവർണറേറ്റിന് കൈമാറി.

ഗവർണറേറ്റിൻ്റെ നിർദേശപ്രകാരം റിയാദിലെ ക്രിമിനൽ കോടതി ചീഫ് ജസ്റ്റിസിൻ് പേരിലാണ് ചെക്ക് ഇഷ്യൂ ചെയ്‌തിട്ടുള്ളത്. ഇതിന് പുറമെയാണ് മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട് വാദി ഭാഗവും പ്രതി ഭാഗവും തമ്മിൽ ഗവർണറുടെ സാന്നിധ്യത്തുൽ ഒപ്പ് വെക്കുകയും ചെയ്തത്. അബ്റഹീമിൻ്റെ പവർ ഓഫ് അറ്റോർണി സിദ്ധീഖ് തുവ്വൂർ, എംബസി പ്രതിനിധി യൂസുഫും സന്നിഹിതരായിരുന്നു.

Share this story