ഫുജൈറയിൽ കടലിൽ കുളിക്കുന്നതിനിടെ അപകടം; മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു

fujaira

ഫുജൈറയിൽ കടലിൽ കുളിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി വാലിയിൽ നൗഷാദാണ്(38) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ദിബ്ബയിലായിരുന്നു സംഭവം. കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് തല കല്ലിൽ ഇടിക്കുകയായിരുന്നു. 

ഫുജൈറ അൽ അൻസാരി എക്‌സ്‌ചേഞ്ചിലെ ജീവനക്കാരനാണ്. അവധിയായതിനാൽ കൂട്ടുകാരൊത്ത് കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു. ബീച്ച് നവീകരണത്തിന് കൂട്ടിയിട്ട കല്ലുകളിൽ തലയിടിച്ചാണ് മരണം സംഭവിച്ചത്. തിര ശക്തമായതിനാൽ ഒപ്പമുണ്ടായിരുന്നവർക്കും രക്ഷപ്പെടുത്താനായില്ല
 

Share this story