ഖത്തറില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന ഗോഡൗണിനെതിരെ നടപടി

ദോഹ: ഖത്തറില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചതിന് കമ്പനി ഗോഡൗണിനെതിരെ നടപടി. മുനിസിപ്പാലിറ്റി മന്ത്രാലയമാണ് പരിശോധന നടത്തിയത്. ബിര്‍കത്ത് അല്‍ അവാമര്‍ ഏരിയയിലെ ഒരു ഭക്ഷ്യ കമ്പനിയുടെ ഗോഡൗണിലാണ് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചതായി കണ്ടെത്തിയത്. 

ആഭ്യന്തര മന്ത്രാലയത്തിന്റെയും വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് മുനിസിപ്പാലിറ്റി മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. കമ്പനിക്കെതിരെ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കൂടാതെ കാലവധി കഴിഞ്ഞ വര്‍ക്ക് പെര്‍മിറ്റുള്ള നിരവധി ആളുകളെ ജോലിക്ക് നിയമിച്ചതായും കണ്ടെത്തി. 

അതേസമയം, നിയമലംഘകര്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചു. റെഗുലേറ്ററി അതോറിറ്റികളുടെ നിയമങ്ങളും നിര്‍ദേശങ്ങളും പാലിച്ച് കമ്പനികള്‍ പ്രവര്‍ത്തിക്കണമെന്ന് ഭക്ഷ്യ സ്ഥാപന ഉടമകളോട് മന്ത്രാലയം ഓര്‍മപ്പെടുത്തി.

Share this story