അഡ്വ.ഫാത്തിമ തഹ്ലിയ്ക്ക് ഷാർജയിൽ വൻ സ്വീകരണം

UAE

ഷാർജ: ഗ്ലോബൽ പ്രവാസി അസോസിയേഷന്റെയും YAB Legal ഗ്രൂപ്പിന്റെയും ക്ഷണം സ്വീകരിച്ച് യുഎഇയിലെത്തിയ എംഎസ്എഫിന്റെ മുൻ ദേശീയ വൈസ് പ്രസിഡന്റും മുസ്ലിം ലീഗിന്റെ വനിതാ മുഖവുമായ അഡ്വ.ഫാത്തിമ തഹ്ലിയ്ക്ക് ഷാർജ എയർപോർട്ടിൽ വൻ സ്വീകരണം നൽകി. 

ചടങ്ങിൽ ഗ്ലോബൽ പ്രവാസി അസോസിയേഷന്റെ ചെയർമാൻ സലാം പാപ്പിനിശ്ശേരി, ഹുറൈസ്, ഫർസാന അബ്ദുൽ ജബ്ബാർ, ജംഷീർ വടഗിരിയിൽ, മുന്ദിർ കൽപകഞ്ചേരി, ബിലാൽ കരിയാടൻ, സഹദ് എം.കെ.പി, ആദിൽ മജീദ്, ഗ്ലോബൽ പ്രവാസി അസോസിയേഷൻ പ്രതിനിധികൾ, യാബ് ലീഗൽ ഗ്രൂപ്പ് പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Share this story