ഇൻകാസ് യു.എ.ഇ കമ്മിറ്റിക്ക് അക്കാഫിന്റെ ആദരം

ഇൻകാസ് യു.എ.ഇ കമ്മിറ്റിക്ക് അക്കാഫിന്റെ ആദരം

Report : Mohamed Khader Navas

ദുബായ് : ഇൻകാസ് യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് ലോക് ഡൗൺ കാലഘട്ടത്തിൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അക്കാഫ് നൽകിയ അവാർഡ് ദുബായിൽ നടന്ന ചടങ്ങിൽ ദുബൈ പോലീസിലെ ഉന്നത ഉദ്യോഗസ്ഥനിൽ നിന്നും ഇൻകാസ് യു.എ.ഇ ആക്ടിംങ് പ്രസിഡണ്ട് ടി.എ.രവീന്ദ്രനും ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലിയും ഏറ്റുവാങ്ങി.

ഇൻകാസ് യു.എ.ഇ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ എട്ട് സ്റ്റേറ്റ് കമ്മിറ്റിളും,14 ജില്ലാ കമ്മിറ്റികളും നിസ്വാർത്ഥമായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് പ്രവാസ മേഖലയിൽ നേതൃത്വം നൽകിയത്.

2020 മാർച്ചിൽ കോവിഡ് റിപ്പോർട്ട് ചെയ്യുകയും, ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ, യു.എ.യിൽ കോവിഡ് രോഗികൾക്ക് പാകം ചെയ്ത ആഹാരം, ഭക്ഷണ കിറ്റുകൾ, ആംബുലൻസ് സഹായം, ചികിത്സാസഹായം, നാട്ടിൽ നിന്നും തദ്ദേശീയമായും മരുന്നുകൾ എത്തിച്ച് കൊടുക്കുൽ, ക്വാറൻ്റെയിൻ സഹായം ഏർപ്പെടുത്തുക, സൗജന്യ വിമാന ടിക്കറ്റുകൾ നൽകുക, ചാർട്ടേഡ് വിമാനങ്ങൾക്ക് നേതൃത്വം നൽകുക എന്നിങ്ങനെ ഇൻകാസ് കമ്മിറ്റികളുടെ കഠിന പരിശ്രമങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് അക്കാഫ് ഇൻകാസിനെ ആദരിച്ചത്.

കോവിഡ് വാക്സിൻ പരീക്ഷണത്തിന് സ്വയം തയ്യാറായ ആദ്യത്തെ വ്യക്തി എന്ന നിലയിൽ ഇൻകാസ് ദുബൈ ഖജാൻജി സി.പി. ജലീലിനേയും അക്കാഫ് പ്രത്യേകം ആദരിച്ചു. വാക്സിൻ പരീക്ഷണങ്ങൾക്ക് ഏറെ ആശങ്കകൾ നിലനിന്നിരുന്ന സാഹചര്യത്തിലാണ് ഇൻകാസ് പ്രവർത്തകർ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ദൗത്യം ഏറ്റെടുത്തത്.

യു.എ.ഇ യിൽ കോവിഡ് ഏറെക്കുറെ നിയന്ത്രണ വിധേയമായെങ്കിലും നിലവിൽ ഇൻകാസ് ഷാർജ കലാവിഭാഗം കൺവീനർ എ.വി. മധുവും സി.പി ജലീലും കോവിഡ് പ്രവർത്തനവുമായി ബന്ധപ്പെട്ട് ഹെൽത്ത് ഡിപ്പാർട്ട്മെന്റുമായി സഹികരിച്ച് പ്രവർത്തനങ്ങൾ തുടരുകയാണ്.

അവാർഡ് യു.എ.ഇ യിലെ മുഴുവൻ ഇൻകാസ് പ്രവർത്തകർക്കുമായി സമർപ്പിക്കുന്നതായി പുന്നക്കൻ മുഹമ്മദലി പറഞ്ഞു.

Share this story