സൗദിയിൽ നിയമലംഘകരെ കണ്ടെത്താൻ പരിശോധന ശക്തമാക്കുമെന്ന് അധികൃതർ

സൗദിയിൽ നിയമലംഘകരെ കണ്ടെത്താൻ പരിശോധന ശക്തമാക്കുമെന്ന് അധികൃതർ.സൗദി ഫെഡറേഷൻ ഓഫ് ചേംബേഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്. ബിനാമി സ്ഥാപനങ്ങൾ പിടിക്കപ്പെട്ടാൽ അഞ്ച് വർഷം വരെ തടവും, അഞ്ച് മില്യണ് റിയാൽ വരെ പിഴയും ചുമത്തും.ബിനാമി സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാൻ അനുവദിച്ചിരിക്കുന്ന സമയപരിധി അവസാനിക്കാൻ ഇനി ബാക്കിയുള്ളത് 50 ദിവസങ്ങൾ മാത്രമാണ്.

നിരവധി സ്ഥാപനങ്ങൾ ഇതിനോടകം പദവി ശരിയാക്കി. ബാക്കിയുളളവർകൂടി അവസരം പ്രയോജനപ്പെടുത്തമമെന്ന് ഫെഡറേഷൻ ഓഫ് ചേംബേഴ്സ് ആവശ്യപ്പെട്ടു. ഫെബ്രുവരി പകുതിവരെയാണ് പദവി ശരിയാക്കാൻ സമയം അനുവദിച്ചിട്ടുള്ളത്. അതിന് ശേഷം ശക്തമായ പരിശോധനകളാരംഭിക്കും. പിടിക്കപ്പെട്ടാൽ അഞ്ച് വർഷം വരെ തടവോ, അഞ്ച് മില്യണ്‍ റിയാൽ വരെ പിഴയോ രണ്ടും കൂടെയോ ചുമത്തും.

Share this story