യു.എ.ഇയിൽ നാളെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ബേബി സീറ്റ് സമ്മാനം

Baby

ദുബായ്: യു.എ.ഇയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നാളെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ബേബി കാര്‍ സീറ്റുകള്‍ സൗജന്യമായി നല്‍കും. 

ആര്‍.ടി.എ, ദുബായ് ഹെല്‍ത്ത് അതോറിറ്റി, ദുബായ് പൊലീസ് എന്നിവര്‍ സംയുക്തമായാണ് മൈ ചൈല്‍ഡ്‌സ് ഗോള്‍ഡന്‍ ജൂബിലി ഗിഫ്റ്റ് എന്ന പദ്ധതി തുടങ്ങിയത്.  ദുബൈയിലെ 21 ആശുപത്രികളിലായി 450 കാര്‍ സീറ്റുകള്‍ വിതരണം ചെയ്യും. നാലുവയസ്സുവരെ ഉപയോഗിക്കാവുന്ന സീറ്റുകളാണിത്. റോഡ് സുരക്ഷാ ബോധവല്‍കരണത്തിനും സമൂഹത്തില്‍ ജാഗ്രത സൃഷ്ടിക്കുന്നതിനുമാണ് പദ്ധതിയെന്ന് അധികൃതര്‍ വ്യക്തമാക്കി. 

യു.എ.ഇയിലെ സര്‍ക്കാര്‍ വകുപ്പുകളെല്ലാം പദ്ധതിയില്‍ സഹകരിക്കും. ലോകത്ത് അഞ്ചു വയസ്സു മുതല്‍ 29 വയസ്സുവരെയുള്ളവരുടെ മരണത്തിന് പ്രധാന കാരണം റോഡപകടങ്ങളാണെന്നും കുട്ടികള്‍ക്കുള്ള സുരക്ഷാ സീറ്റുകള്‍ ഉപയോഗിക്കുന്നതിലൂടെ 60% മരണം തടയാന്‍ കഴിയുമെന്നും ഗള്‍ഫ് മേഖലയിലെ യുനിസെഫ് പ്രതിനിധി എല്‍തയെബ് ആദം വ്യക്തമാക്കി.

Share this story