രണ്ട് വാക്‌സിനുമെടുത്ത ഇന്ത്യക്കാര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കി ബഹ്റൈൻ

Flight

മനാമ: ഇന്ത്യയില്‍നിന്ന് കോവിഡ് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റുമായി ബഹ്‌റൈനിലേക്ക്  വരുന്നവരെ പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍നിന്ന് ഒഴിവാക്കും. രണ്ട് ഡോസ് വാക്‌സിനുമെടുത്തവര്‍ക്കാണ് ഇളവ്.

ലോകാരോഗ്യ സംഘടനയോ ബഹ്‌റൈനോ അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് ഇളവ് ലഭിക്കുകയെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

ആര്‍.ടി പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ക്യ ആര്‍ കോഡ് ഉണ്ടായിരിക്കണം.

Share this story